ഇലവുംതിട്ടയിലെ ജനസഭയിൽ സന്ദീപ് വചസ്പതി പങ്കെടുത്തു.

Uncategorized

ഇലവുംതിട്ട – നരേന്ദ്ര മോഡി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനായി രാജ്യമെങ്ങും നടന്നുവരുന്ന ജനസഭ എന്ന രാഷ്ട്രീയ വിശദീകരണ യോഗം മെഴുവേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇലവുംതിട്ടയിൽ ഇന്ന് നടന്നു. വൈകിട്ട് നാലുമണിയോടെ നേടിയകാല ജംഗ്‌ഷനിൽ നിന്നുമാരംഭിച്ച പ്രകടനത്തിന് ശേഷം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു ബിജെപി വക്താവ് സന്ദീപ് വചസ്പതി സംസാരിച്ചു.

രാജ്യത്ത് എല്ലാ രാഷ്ട്രീയക്കാരും വികസനം എന്ന് പറയുന്നതല്ല നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നതെന്നും, വികസനമെന്നാൽ രാഷ്ട്രീയക്കാരുടെ ഉദരസംബന്ധമായ വികസനമാണെന്നും, നരേന്ദ്ര മോഡി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത് പരിവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. റയിൽവേ ട്രാക്കുകളിൽ നിരന്നിരുന്നു മലമൂത്ര വിസർജ്ജനം നടത്തുന്ന രാജ്യത്തിന്റെ നാണംകെട്ട കാഴ്ചയിൽ നിന്നുള്ള മോചനം. രാജ്യത്ത് കോടിക്കണക്കിനു വീടുകളിൽ കക്കൂസ് ഉണ്ടാക്കിക്കൊടുത്ത പരിവർത്തനം. കോടിക്കണക്കിനു വീട്ടമ്മമാർക്ക് ഗ്യാസ് കണക്ഷൻ നൽകിയ പരിവർത്തനം. നിരവധിയായ യോജനകൾ വഴി ഈടൊന്നുമില്ലാതെ വായ്‌പകൾ ലഭ്യമാക്കിയ പരിവർത്തനം. അഴിമതിയില്ലാത്ത ഭരണം എന്ന പരിവർത്തനം. ഇന്ന് ലോകത്തിന്റെ തന്നെ നേതൃ‌ സ്ഥാനത്ത് രാജ്യത്തെ എത്തിച്ച പരിവർത്തനം. വീടുകളില്ലാത്ത കോടിക്കണക്കിനു കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകിയ പരിവർത്തനം. രാജ്യത്തിന്റെ ഈ പരിവർത്തനം ജനങ്ങൾക്ക് നരേന്ദ്ര മോഡി സർക്കാരിനോടുള്ള വിശ്വാസം വർദ്ധിപ്പിച്ചിട്ടേയുള്ളൂ. മറ്റു രാഷ്ട്രീയക്കാരുടെ കുറ്റങ്ങൾ പറയാനല്ല ജനസഭയെന്നും, രാജ്യത്തിന്റെ ഇന്നത്തെ നിലയിലുള്ള പരിവർത്തനം ജനങ്ങളോട് പറയാനാണ് ജനസഭയെന്നും അദ്ദേഹം പറഞ്ഞു,

ബിജെപി മെഴുവേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജു വി.ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് എംഎസ് മുരളി, മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, മുതിർന്ന നേതാവ് സുരേന്ദ്രൻ പിള്ള, അജി തുടങ്ങിയവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *