കൂവളത്തില പറിക്കുന്നതിനിടെ ഷോക്കേറ്റ് ക്ഷേത്ര ജീവനക്കാരൻ മരിച്ചു: മൃതദേഹം കണ്ടത് സംശയം തോന്നി നടത്തിയ പരിശോധനയിൽ

Kerala Pathanamthitta
Print Friendly, PDF & Email

അയിരൂർ: കൂവളത്തില പറിക്കുന്നതിനിടെ ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. അയിരൂർ രാമേശ്വരം മഹാദേവ ക്ഷേത്ര ജീവനക്കാരൻ ചെറുകോൽപ്പുഴ നിരവത്ത് വീട്ടിൽ രാജൻ കുട്ടിയുടെ മകൻ ബിനു (50) ആണ് മരിച്ചത്. അയിരൂർ മതാപ്പാറ മർത്തോമാ ഹൈസ്‌കൂളിന് സമീപം ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് കൂവളത്തില പറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. അലുമിനിയം തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഇയാൾ എത്തിയ ഇരുചക്ര വാഹനം ഏറെ നേരമായി റോഡരുകിൽ ഇരിക്കുന്നത് കണ്ട് സമീപവാസി അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. കോയിപ്രം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ :മായ.

Leave a Reply

Your email address will not be published. Required fields are marked *