കരിയർ ഗൈഡൻസ് മേള

Pathanamthitta

അടൂർ – ന്യൂ ജനറേഷൻ കോഴ്‌സുകളുമായി സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ച 13 സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ സ്റ്റാളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം. ആറന്മുള വൊക്കേഷണൽ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച പൈലറ്റ് എസ് ഡി സി യിലെ കുട്ടികളുടെ ലൈവ് ഡ്രോൺ ഷോ, ഇലന്തൂർ സർക്കാർ വിഎച്ച് എസ് എസ് സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിലെ കുട്ടികളുടെ റോബോട്ടിക്‌സ് പ്രൊജക്ടുകൾ, കലഞ്ഞൂർ സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിലെ മൊബൈൽ ഫോൺ റിപ്പയർ ടെക്നിഷ്യൻ കോഴ്‌സിലെ കുട്ടികളുടെ മൊബൈൽ ഫോൺ റിപ്പയറിങ് എന്നിവ അവതരിപ്പിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മേള ഉദ്ഘാടനം ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *