പത്തനംതിട്ട മിൽമ ഡയറിയിൽ ഉൽപാദിപ്പിക്കുന്ന നെയ്യ് വിദേശ രാജ്യങ്ങളിൽ വിപണനം ചെയ്യുന്നതിന് ലൈസൻസ് ലഭിച്ചതിന്റെ എക്സ്പോർട്ട് ഉദ്ഘാടന കർമം ഇന്ന് (ജൂലൈ 10) ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.
പത്തനംതിട്ട ഡയറി അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. കയറ്റുമതിക്കുള്ള ആദ്യ കൺസൈൻമെന്റ് കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
ക്ഷീരകർഷകർക്കുളള വിവിധ ധനസഹായ പദ്ധതികളുടെ വിതരണോദ്ഘാടനവും നടക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മിൽമ ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


