ശ്രീമതി സുഭദ്ര വിജയന് ആദരവ്

Special Pathanamthitta

തിരുവല്ല – ശ്രീമതി. സുഭദ്ര വിജയനെ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കവിയൂർ സ്വദേശികളായ കൊച്ചുകുഞ്ഞാശാരി, അംബുജാക്ഷമ്മാൾ ദമ്പതികളുടെ മകളും വിജയകുമാറിന്റെ ഭാര്യയുമാണ് ശ്രീമതി സുഭദ്ര വിജയൻ. സുപ്രസിദ്ധ നർത്തകി ശാലു മേനോന്റെ മുത്തച്ഛൻ തൃപ്പൂണിത്തറ അരവിന്ദാക്ഷ മേനോൻ സാറിന്റെ കീഴിൽ തന്റെ ഏഴാം വയസ്സ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങി. 12 വർഷക്കാലം ശാലു മേനോൻ നടത്തി വരുന്ന ജയകേരള നൃത്തകലാലയത്തിൽ നൃത്തം അവതരിപ്പിക്കുകയും, 5 വർഷം അവിടെ അദ്ധ്യാപികയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ല നിക്കോൾസൻ, ബഥനി ശാന്തിഭവൻ സ്പെഷ്യൽ സ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിൽ നൃത്ത അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിയൂരിൽ സ്വന്തമായി 32 വർഷക്കാലമായി രാജേശ്വരി നൃത്ത കലാലയം നടത്തിവരുന്നു. 2023 ജൂലൈ 2 ന് തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്ന റാന്നി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബോബി എബ്രഹാം സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. മല്ലപ്പള്ളി ബി ജെ പി മണ്ഡലം പ്രസിഡന്റും, കവിയൂർ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിനോദ് കെ ആർ, ശ്രീ. ഷെൽട്ടൻ വി റാഫേൽ, ശ്രീ. ഫ്രാങ്ക്‌ളിൻ പി എഫ്, ശ്രീ. രാകേഷ് പി, ശ്രീ. വിജയ് പോൾ, ശ്രീ. ലോറൻസ് ടി സി, ശ്രീ. സലിമോൻ ഫിലിപ്പ്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *