പത്തനംതിട്ട: കേരള സാംസ്ക്കാരിക വകുപ്പിന്റെ സഹായത്തോടെ തിലകൻ സ്മാരകവേദി റാന്നി ഫാസി വെച്ച് നടത്തിയ സംസ്ഥാന പ്രെഫഷണൽ നാടക മത്ൽ സര വിജയികൾക്കുള്ള അവാർഡ് വിതരണം പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്തു ചടങ്ങിൽ സ്മാരക വേദി സംസ്ഥാന പ്രസിഡന്റ് രാജൂ എബ്രഹാം എക്സ് എം എൽ എ അദ്വക്ഷനായി കൊടുമൺ ഗോപാലകൃഷ്ണൻ എബ്രഹാം കെ എം ബാജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
2025 ലെ തിലകൻ സ്മാരക സംസ്ഥാന പ്രെഫഷണൽ നാടകഅവാർഡ് ജേതാക്കളായ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരം അജന്തയുടെ നാടകം “വംശം” . രണ്ടാം സ്ഥാനം ഓച്ചിറ സരിഗ -നാടകം “സത്യമംഗലം ജഗ്ഷൻ ” മികച്ച രചന മുഹാദ് വെമ്പായം. സംവിധായകൻ സുരേഷ് ദിവാകരൻ .മികച്ച നടൻ അനിൽ ചെങ്ങന്നൂർ .മികച്ച നടി സുനിതാ മനോജ്. മികച്ച രണ്ടാമത്തെ നടൻ പ്രദീപ് മാളവികക്കും അവാർഡുകൾ നൽകി ആദരിച്ചു.


