വേറിട്ട വഴികളിലൂടെ പ്രൌഡ് ഫാർമേഴ്‌സ്. കർഷകർക്ക് ആദരവോടെ സ്വീകരണം ; ചായ കുടിക്കാം, ഉൽപ്പന്നങ്ങൾ വിൽക്കാം, രൊക്കം പണം കൈപ്പറ്റാം ; ഉദ്ഘാടനം ഇന്ന് ഇലവുംതിട്ടയിൽ

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – വേറിട്ട വഴികളിലൂടെ പ്രൌഡ് ഫാർമേഴ്‌സ് . നല്ല കൃഷി, നല്ല ആഹാരം നാടിനു നല്ലത്. അർബുദം പോലുള്ള മാരക രോഗങ്ങൾക്കെതിരെ ഒരു സാമൂഹിക ഇടപെടലായി ഒരു വർഷം മുമ്പ് ആരംഭിച്ച വാട്ട്സ്ആപ്പ് കൂട്ടായ്‌മയായ പ്രൗഡ് ഫാർമേഴ്‌സ് വിജയകരമായി മുന്നോട്ട്.. നമ്മുടെ നാട്ടിൽ ഒരു കർഷകനോ സംരംഭകനോ തന്റെ ഉത്പന്നവും ആയി ഒരു വിപണിയിലോ കടയിലോ അത് വിൽക്കാൻ ആയി ചെല്ലുമ്പോൾ അവർ അർഹിക്കുന്ന പരിഗണന, സ്നേഹം, ആദരവ് അവർക്കു ലഭിക്കുന്നുണ്ടോ ? അതിനൊരു മാറ്റവുമായി നാട്ടിലെ കർഷകരുടെ നാടൻ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കർഷകർക്ക് രൊക്കം പണവും, ആദരവും, ചായ സൽക്കാരവും നടത്തിയുള്ള ഒരു ഇടപെടൽ. കർഷകർക്കൊപ്പം കൂടിച്ചേരൽ. ഈ പുതിയ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പത്ത് മണിയോടെ ഇലവുംതിട്ട പ്രൗഡ് ഫാർമേഴ്‌സ്‌ മിനി മാർക്കറ്റിൽ നടക്കും. നാട്ടിലെ പ്രമുഖ പൊതു പ്രവർത്തകരായ ശ്രീ. സ്റ്റാലിൻ, ശ്രീ. ജെയിൻ, ശ്രീ. ശശി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശീർവദിക്കും.

കർഷകരെ ആദരവോടെ സ്വീകരിക്കുക, കൈകൂപ്പി ഇരിപ്പടത്തിലേക്ക് സ്വീകരിക്കുകയും, സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിനൊപ്പം ചായ /കാപ്പി / ജ്യൂസ് ഏതെങ്കിലും ദാഹമകറ്റാൻ നൽകിയ ശേഷം കർഷകൻ കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ തൂക്കി, Vfpck, മാർക്കറ്റ് വില, രൊക്കമായി കൊടുത്ത ശേഷം അപ്പോൾ തന്നെ ഉത്പന്നം പഞ്ചായത്ത്‌ ഉത്പന്നം എന്ന് ബോർഡ്‌ വച്ചു ഡിസ്പ്ലേ ചെയ്യുന്നു. കര്ഷകരുമായുള്ള ബന്ധം വളർത്താൻ ഈ പദ്ധതി ഉപകാര പ്രദമായേക്കും എന്ന ചിന്തയിൽ നിന്നാണ് നടപ്പാക്കാൻ തുടങ്ങുന്നത്. ഭാവിയിൽ ഇപ്പോൾ ഉള്ള പ്രൗഡ് ഫാർമേഴ്‌സിന്റെ ഊന്നുകൽ, പ്രക്കാനം ഷോപ്പുകളിലും ഈ പദ്ധതി ആരംഭിക്കും. എന്നും രാവിലെ 8.30 am മുതൽ 10 am വരെ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും സാന്നിദ്ധ്യത്തിൽ കർഷകരെ ഉപചാരപൂർവ്വം സ്വീകരിച്ചു പരമാവധി വില നൽകി.. സീറോ ചൂഷണം ഉറപ്പുവരുത്തി പുതിയ തലമുറയെ കൃഷിയിലേക്കും സംരംഭങ്ങളിലേക്കും ആകർഷിച്ചു വരുമാനവും രോഗപ്രീതിരോധവും ഉറപ്പു വരുത്തുക എന്നതാണ് ലക്‌ഷ്യം.

നല്ല കൃഷി. നല്ല സംരംഭങ്ങൾ.. നല്ല ഭക്ഷണം.. നല്ല ആരോഗ്യം. നല്ല നാളെ.. പ്രൗഡ് ഫാർമേഴ്‌സ് വാട്ട്സ്ആപ്പ് കൂട്ടായ്മക്ക് ആശംസകളോടെ ,
ടീം പത്തനംതിട്ട

 

Leave a Reply

Your email address will not be published. Required fields are marked *