തിരുവല്ല – നാലു കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ളാഹ വെട്ടിച്ചുവട്ടിൽ ശരത്ത് ലാലിനെ(22)നെയാണ് റെയിൽവേ സ്‌റ്റേഷന്റെ പാർക്കിങ് ഏരിയയിൽ നിന്ന് രാവിലെ 7.15 ന് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 3.990 കിലോ കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് കൈവശം വച്ചതിന് പെരുനാട് പോലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസ് ഉണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

