പത്തനംതിട്ട – ടൗണിലും പരിസര പ്രദേശങ്ങളിലുമായി നിരവധിപ്പേർക്ക് വീണ്ടും തെരുവ് നായ കടിയേറ്റു. പത്തനംതിട്ട, നാരങ്ങാനം, ഇലന്തൂർ, തൂക്കുപാലം എന്നിവിടങ്ങളിലാണ് ഓടിച്ചിട്ട് നായയുടെ ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് ഇവിടങ്ങളിൽ കടിച്ചത് എന്നാണു നാട്ടുകാർ പറഞ്ഞത്. കടിയേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇലന്തൂർ സ്വദേശി രമാദേവി (50), കൊടുന്തറ സുബ്രഹ്മണ്യ വിലാസത്തിൽ സിബി ശ്രീധർ (42), മൈലപ്ര മുക്കടച്ചരുവിൽ അജിൻ (31), പ്രക്കാനം ഹരിശ്രീ ഭവനം ഷീല(53), മലയാലപ്പുഴ വടക്കേക്കര ജിതിൻ വിക്രമൻ (32) എന്നിവർക്കാണ് കടിയേറ്റത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമായി വരികയാണ് ജനങ്ങൾ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. കടിയേറ്റവർ വാക്സിനേഷൻ എടുത്താലും മരണപ്പെടുന്ന അവസ്ഥ ഉണ്ടായതിനാൽ വാക്സിനുകളുടെ ഗുണനിലവാരത്തിലും ജനങ്ങൾക്ക് ആശങ്കയുണ്ട്.


