പുസ്തക പ്രകാശനവും അനുമോദനവും

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പനാട്: ക്രൈസ്തവ സാഹിത്യത്തിലെ മികച്ച ഗ്രന്ഥകാരനും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ ഷാജി ഏബ്രഹാം രചിച്ച ഏബ്രഹാമിന്റ അഞ്ചാം സുവിശേഷമെന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മറ്റെന്നാൾ 2.30ന് കുമ്പനാട് വൈ.എം.സി.എ ഹാളിൽ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിക്കും. സമൂഹത്തിൽ വ്യത്യസ്ഥ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ജൈവ കർഷകനും കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ അപ്പു ജോൺ ജോസഫിനെയും പ്രവാസിയും കാരുണ്യ പ്രവർത്തകനുമായ വി സി മാത്യു എന്നിവരെ ആദരിക്കും. സമ്മേളനത്തിൽ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ അദ്ധ്യക്ഷത വഹിക്കും. അന്റോ ആന്റണി എംപി, യാക്കോബായ സഭ നിരണം ഭദ്രാസനധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഇവാഞ്ജലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ തോമസ് ഏബ്രഹാം, മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപെയ്സൺ ശോഭ വർഗീസ്, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനർ സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *