പത്തനംതിട്ട – പത്താമത് ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജിൽ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷനായി. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ മിനി ആയുർവേദ ദിന സന്ദേശം നൽകി. ആയുഷ് മിഷൻ ജില്ലാപ്രോഗ്രാം മാനേജർ ഡോ. എസ് അഖില, കോളജ് മലയാള വിഭാഗം മേധാവി ഡോ. പി ജെ ബിൻസി, അയിരൂർ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ ബ്രൂണോ, തിരുവല്ല സർക്കാർ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അനു തോമസ്, കടമ്പനാട് സർക്കാർ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ആർ ഡോ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

ആയുർവേദ ദിനത്തോടനുബന്ധിച്ച് കോളജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലികാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺ ഫ്‌ളാഗ് ഓഫ് ചെയ്തു.ആയുർവേദം മാനവരാശിക്കും ഭൂമിക്കുംഎന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് വകുപ്പിലെ മെഡിക്കൽ ഓഫീസർമാർ ക്ലാസ്സ് എടുത്തു. ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, ഫുഡ് ഫെസ്റ്റ് ആയുർവേദ എക്‌സ്‌പോ എന്നിവയും സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ആയുർവേദ സ്ഥാപനങ്ങളും ആയുർവേദ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം ആയുർവേദവുമായി ബന്ധപ്പെട്ടസെമിനാർ, ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ്, യോഗാ ക്ലാസ്, ജീവിതശൈലി രോഗ നിർണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


