സ്വയം സഹായ തൊഴിൽ സംരംഭത്തിലേക്ക് എസ്എൻഡിപി യോഗം അടൂർ യൂണിയൻ

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – T K മാധവ സൗധത്തിന്റ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടന കൊണ്ട് ശക്തിപ്പെടുക വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുക എന്ന ശ്രീനാരായണ ഗുരുദേവ തൃപാദ അരുൾ പ്രാവർത്തികമാക്കി ക്കൊണ്ട് ശാഖാ ഭാരവാഹികളുടെ അനുമതിയോടെ പുതിയ കർമ്മ പദ്ധതി പ്രാവർത്തികമാക്കിയിരിക്കുകയാണ് അടൂർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി.

വനിതാ തൊഴിൽ യൂണിറ്റുകളിൽ ആദ്യത്തെ” ഭക്ഷണ വിളമ്പ് ” യൂണിറ്റ് 169 മണ്ണടി ശാഖ യോഗത്തിലെയും 3107തൂവായൂർ തെക്ക് ശാഖയോഗങ്ങളിലെയും വനിതകളുടെ സംയുക്ത യൂണിറ്റ് ഗുരു ശ്രീ വിളമ്പ് യൂണിറ്റ് പ്രവർത്തന ഉത്ഘാടനം തേപ്പുപാറ SNIT എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ ഉത്ഘാടനം നിർവഹിച്ചു.

യോഗം കൗൺസിൽ അംഗവും SN IT കോളേജ് മാനേജിങ് ഡയറക്ടറുമായ എബിൻ അമ്പാടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ചെയർമാൻ അഡ്വ എം മനോജ്‌ കുമാർ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വയല ചന്ദ്രശേഖരൻ, സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ വനിതാ സംഘം യൂണിയൻ ചെയർ പേഴ്സൺ മഞ്ജു ബിനു,യൂണിയൻ കൺവീനർ സുഷ രമണൻ, ട്രഷറർ അഞ്ജലി ഷാജി, ഗുരുശ്രീ യൂണിറ്റ് കോർഡിനേറ്റർ സുമ ബിജു, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജ മുരളി,സ്മിത പ്രകാശ്, മിനി രാജേഷ്, സുജാത ബിജു, സുമംഗല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *