പത്തനംതിട്ട: പത്തനംതിട്ട ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പതിനാറാമത് ബാച്ചിൻ്റെ പ്രവേശനോൽസവം ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. 2010 ലാണ് സംസ്ഥാനത്ത് എസ്.പി.സി പ്രോജക്ട് ആരംഭിച്ചത്. ആ വർഷം തന്നെ ഇവിടെയും എസ്.പി.സി പ്രൊജക്ട് ആരംഭിച്ചു വിജയകരമായി പതിനഞ്ചു വർഷം പൂർത്തീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ബീന . എസ് സ്വാഗതം അർപ്പിച്ചു. ചടങ്ങിൽ ഗാർഡിയൻ പി.റ്റി.എ പ്രസിഡൻ്റ് ഡി. ശിവദാസ് അധ്യക്ഷത വഹിച്ചു. എസ്.പി.സി അഡീഷനൽ ജില്ലാ നോഡൽ ഓഫീസർ ജി. സുരേഷ് കുമാർ , എൻ എസ് .എസ് . പ്രോഗ്രാം ഓഫീസർ ജാസർ ജമീൽ, സീനിയർ അസിസ്റ്റന്റ് ബിന്ദു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി മിനി.ജി , കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനില അന്ന തോമസ് , തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.


