തിരുവനന്തപുരം :- കേരളത്തിൽ പരക്കെ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദം തുടരുന്ന സാഹചര്യത്തിൽ ആണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


