മലപ്പുറം: രണ്ടുകോടി രൂപയുടെ പാമ്പിൻ വിഷവുമായി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. അരുവാപ്പുലം പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. കുമാർ, കോന്നി സ്വദേശി പ്രദീപ് നായർ, കൊടുങ്ങൂർ സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്.
കൊണ്ടോട്ടിയിലെ ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്. കൊണ്ടോട്ടി സ്വദേശിക്ക് വിൽക്കാൻ എത്തിച്ചതായിരുന്നു. ഫ്ലാസ്ക്കിലാണ് പ്രതികൾ പാമ്പിൻ വിഷംകൊണ്ടുവന്നത്.


