ന്യൂഡൽഹി: ദളിത് സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പ്രമുഖ സംഘടനയായ ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിന് ബുധനാഴ്ച യു.പിയിലെ സഹരാൻപൂർ ജില്ലയിൽ വെച്ച് വെടിയേറ്റു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായത് . ചന്ദ്രശേഖർ ആസാദിന്റെ കാറിന്റെ ജനലുകൾ തകർന്നു. വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രശേഖർ ആസാദ് ഇപ്പോൾ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. സഹരാൻപൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് അക്രമികൾ എത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. നാല് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


