പോലീസിനെ കണ്ടതും ഓടി രക്ഷപെടാൻ ശ്രമിച്ചു ; പിടികൂടിയപ്പോൾ കൈവശം നിരോധിത പുകയില ഉൽപ്പന്നങ്ങൾ

Crime
Print Friendly, PDF & Email

പത്തനംതിട്ട – ലഹരി വസ്തുക്കൾക്കെതിരായ പോലീസ് റെയ്ഡ് തുടരുന്നതിനിടെ, അടൂർ പോലീസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി, ആസാം സ്വദേശിയായ യുവാവ് പിടിയിലായി. ആസാം ബാർപെട്ട ചേട്ടമിരി ബീൽ നാഗോൺ, ചേട്ടമിരി പത്തർ ഹബീബുർ റഹ്മാൻ മകൻ ആഷിഖുൽ ഇസ്ലാം (19) ആണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ അടൂർ കെ എസ് ആർ ടി സി സ്ററാൻഡിൽ വച്ച് പിടിയിലായത്.

ഇളമണ്ണൂർ പൂതംകര പ്ലൈവുഡ് സ്ഥാപത്തിലെ തൊഴിലാളിയാണ്‌. എസ് ഐ ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയം തോന്നി പോലീസ് സംഘം ബാഗുമായി നിന്ന ഇയാളെ തടഞ്ഞു. ഈസമയം യുവാവ് ഓടിപ്പോകാൻ ശ്രമിക്കുകയും, തടഞ്ഞു നിർത്തി പിടികൂടുകയുമായിരുന്നു. കൈവശം കാണപ്പെട്ട ബാഗ് പരിശോധിച്ച് നോക്കിയതിൽ ശിഖാർ പാന്മസാല എന്നയിനം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടതിനെതുടർന്ന് അറസ്റ്റ് ചെയ്തു. എസ് എച്ച് ഓ ശ്യാം മുരളിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. സി പി ഓ ബൈജുവും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ സ്റ്റേഷനിൽ എത്തിച്ചശേഷം തുടർനടപടികൾ കൈക്കൊണ്ടു. പെരുമ്പാവൂരിൽ നിന്നും കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വന്നതാണ് നിരോധിക പുകയില ഉത്പന്നങ്ങളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *