സ്ത്രീകൾക്ക് നേരെ അശ്ളീല ചേഷ്ട കാണിക്കലും, ചോദ്യം ചെയ്തപ്പോൾ കയ്യേറ്റ ശ്രമവും ; കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഒരാൾ അറസ്റ്റിലായി

Crime
Print Friendly, PDF & Email

പത്തനംതിട്ട – ഇടുക്കിയിലുള്ള സ്ഥാപനത്തിൽ നിന്നും പഠനം കഴിഞ്ഞു അവധിക്ക് വീട്ടിലേക്ക് പോകാനായി സ്റ്റാൻഡിൽ എത്തിയ പുനലൂർ സ്വദേശിനി 22 കാരിയെയുൾപ്പെടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ പത്തനംതിട്ട പോലീസ് പിടികൂടി. വള്ളിക്കോട് കുടമുക്ക് മാമ്മൂട് പുല്ലുംവിളയിൽ വീട്ടിൽ ബി ബിനു ( 36) ആണ് അറസ്റ്റിലായത്. അപമര്യാദയായി പെരുമാറിയപ്പോൾ ചോദ്യം ചെയ്ത യുവതിക്കുനേരെ കയ്യേറ്റത്തിന് മുതിരുകയും, സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കും വിധം അശ്ലീലചേഷ്ടകൾ കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നും അറിയിച്ചത് പ്രകാരം, എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. 4.35 ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച് ഇയാൾക്കെതിരെ കേസ് എടുത്തു. തുടർനടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. എസ് ഐ ക്കൊപ്പം സി പി ഓ അരുൺ ആണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *