യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ്, ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.
ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
ഏപ്രില്‍ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേരാനെല്ലൂര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി പ്രതികള്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. സിനിമയിലെ ഭാഗങ്ങള്‍ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട് ഒന്നാംപ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബാക്കി പ്രതികള്‍ക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

