മികവ് 2025 ; എസ്എൻഡിപി യോഗം അടൂർ യൂണിയൻ പ്രതിഭാസംഗമം

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – എസ്എൻഡിപി യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം മികവ് 2025 ഉദ്ഘാടനവും. ആദരിക്കലും. ഗുരുകടാക്ഷം വിദ്യാഭ്യാസ നിധി വിതരണവും യൂണിയൻ പ്രാർത്ഥനാ ഹാളിൽ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ നിർവഹിച്ചു. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം .മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്..എസ് .എൽ .സി, പ്ലസ് ടു മെറിറ്റ് അവാർഡ് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ വിതരണം ചെയ്തു

എന്റെ ഗുരു എന്ന വിഷയത്തിൽ കുമാരി പാർവതി മനോജ്‌ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത് മണ്ണടി, വയല ചന്ദ്രശേഖരൻ, അരുൺ ആനന്ദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നേടുംമ്പള്ളിൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ മഞ്ജു ബിനു, കൺവീനർ സുഷ രമണൻ, സൈബർ സേന യൂണിയൻ ചെയർമാൻ അശ്വിൻ പ്രകാശ്, എംപ്ലോയീസ് ഫോറം യൂണിയൻ കോർഡിനേറ്റർ ഹർഷൻ മങ്ങാട്, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ, ധർമ്മസേന യൂണിയൻ കൺവീനർ സജീവ് ഏഴംകുളം, വൈദിക സമിതി യൂണിയൻ കോർഡിനേറ്റർ അഡ്വ.രതീഷ് ശശി, പ്രോഗ്രാം കോർഡിനേറ്റർ അജി, വനിതാ സംഘം ട്രഷറർ അഞ്ജലി, സുജാ മുരളി, സ്മിത പ്രകാശ്, സിന്ധു ദിലീപ്, സുമ തൂവായൂർ, മിനി രാജേഷ്, സുമംഗല, സുജാത എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *