സമൂഹത്തിൽ ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതിരുകളെ കുട്ടികൾ തിരിച്ചറിയുക : ഡോ. മാത്യൂസ് മാർ സെറാഫിം മെത്രാപോലീത്ത

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മാർത്തോമ്മ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാഭ്യാസ സമ്മേളനവും അനുമോദന സമ്മേളനവും നടത്തപ്പെട്ടു. സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ശ്രീ മാത്യു കെ തമ്പി.അധ്യക്ഷനായിരുന്ന ചടങ്ങ് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറഫീം മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവ്വഹിച്ചു. ശരിതെറ്റുകളെ വൈയക്തികമായി വ്യാഖ്യാനിക്കാതെ സമൂഹം സൃഷ്ടിച്ച തത്ത്വങ്ങളിലും നിയമങ്ങളിലും നിലകൊണ്ട് നന്മതിന്മകളെ തിരിച്ചറിയുവാൻ കുട്ടികൾക്ക് സാ ധിക്കണം. സമൂഹത്തിൽ കുട്ടികൾക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യത്തിൻ്റെ അതിരുകളെ തിരിച്ചറിയുമ്പോഴും സമൂഹത്തയെന്ന പോലെ കുടുംബത്തെയും സ്നേഹിക്കുവാൻ കഴിയണമെന്ന് ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു.

റാന്നി എം എൽ എ അഡ്വ . പ്രമോദ് നാരായണൻ മുഖ്യ പ്രഭാഷണവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. പ്ലസ്‌ ടു , എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും NMMS,USS, സ്കോളർഷിപ്പ് നേടിയവരെയും ആദരിച്ചു. എം.റ്റി &ഇ.എ സ്കൂൾസ് മനേജർ കുരുവിള മാത്യു, ജിജി മാത്യു സ്ക്കറിയ, മിനി തോമസ്, അജി എം.ആർ, ചെറിയാൻജി കെ കെ, ജനറൽ കൺവീനർ റെജി ചാക്കോ,കുമാരി. ആൽഫിയ മുഹമ്മദ്അലി, കുമാരി ഫർസാന എച്ച് എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷൻ :
മാർത്തോമ്മ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാഭ്യാസ സമ്മേളനവും അനുമോദന സമ്മേളനവും ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറഫീം മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *