പന്ത്രണ്ട് വിളക്കിന്റെ ദീപപ്രഭയിൽ ജ്വലിച്ച് സന്നിധാനം

Pathanamthitta Kerala
Print Friendly, PDF & Email

ശബരിമല: പന്ത്രണ്ട് വിളക്ക് ദിവസമായ ഇന്ന് കർപ്പുര ദീപപ്രഭയിൽ ജ്വലിച്ച് സന്നിധാനം. വൈകിട്ട് 6.15ന് ദീപാരാധനയോടനുബന്ധിച്ച്തിരുമുറ്റത്തെ വിളക്കുകൾ എല്ലാം തെളിച്ച് ആയിരുന്നു ആഘോഷം. പതിനെട്ടാം പടിയുടെ ഇരുവശവുമുള്ള വിളക്കുകളും തിരുമുറ്റത്തെ കൽകെട്ടുകൾക്ക് മുകളിൽ കർപ്പൂരവും കത്തിച്ചതോടെ സന്നിധാനം പ്രശോഭിതമായി. കർപ്പൂര ദീപപ്രഭയിൽ സന്നിധാനം ജ്വലിച്ച് നിൽക്കെ മണിനാദവും ശരണ ഘോഷവും ഇഴുകി ചേർന്ന സന്ധ്യയിൽ കലിയുഗവരദന് ദീപാരാധന നടന്നു.

ശബരിമല ക്ഷേത്ര സമയം (28.11.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *