അംഗനവാടി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു.

Pathanamthitta
Print Friendly, PDF & Email

കുറ്റൂർ – വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള 45-നമ്പർ പാണ്ടിശ്ശേരി ഭാഗം അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കനത്ത മഴയിൽ കഴിഞ്ഞ ദിവസം തകർന്നു വീണു. 40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് ഈ അംഗനവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇനിയും മതിൽ ഇടിഞ്ഞാൽ അത് പ്രധാന കെട്ടിടത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. അനേകം കുട്ടികൾ ഉള്ള ഈ അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ബലപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.


ഫോട്ടോ -കുറ്റൂർ പാണ്ടിശ്ശേരി ഭാഗം അംഗനവാടിയുടെ ചുറ്റുമതിൽ തകർന്നു വീണനിലയിൽ.

Leave a Reply

Your email address will not be published. Required fields are marked *