നാട്ടിലേക്ക് മടങ്ങാനിരുന്ന നേഴ്സായ പ്രവാസി മലയാളിക്ക് അവിടെവെച്ചുതന്നെ മരണം

World Kottayam
Print Friendly, PDF & Email

റിയാദ് – സൗദിയിലെ നേഴ്സിംഗ് ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നഴ്‌സ് മമരണപ്പെട്ടു. സൗദിയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാന് സമീപം ദർബിൽ ആണ് കോട്ടയം സ്വദേശിനിയായ അനുഷ്മ സന്തോഷ് കുമാർ (42) മരണപ്പെട്ടത്. ഷുഖൈഖ് പ്രൈമറി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിെൻറ നേതൃത്വത്തിൽ ദർബ് ഏരിയ ഭാരവാഹികൾ ശ്രമങ്ങളുമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *