കോട്ടയം – ജില്ലയുടെ കിഴക്കൻ മേഖലയുടെ ആശ്രയമായിരുന്ന പാവങ്ങളുടെ ഡോക്ടർ വിട വാങ്ങി. പാല മീനച്ചിൽ പഞ്ചായത്ത് മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വരെയുള്ള പാവപ്പെട്ട ജനങ്ങൾ ആശ്രയിച്ചിരുന്നത് പുതിയിടം ഹോസ്പിറ്റലിനെ ആയിരുന്നു. അവർക്ക്
വിശ്വാസമായിരുന്നു ഡോക്ടർ ജോർജ്ജ് മാത്യുവിനെ. രോഗമെന്താണെങ്കിലും അദ്ദേഹത്തിന്റെ ചികത്സയിൽ അവഭേദപെടുമായിരുന്നു. സ്വകാര്യ ആശുപത്രികളിൽ വരുന്ന രോഗികളെ പിഴിഞ്ഞ് ചികിത്സ കച്ചവടമാക്കി മാറ്റുന്ന ഈക്കാലത്ത് ആതുര സേവന രംഗത്ത് തുച്ഛമായ പ്രതിഫലത്തിന് മെച്ചമായ സേവനമാണ് അദ്ദേഹം നൽകിയിരുന്നത്. സത്യത്തിൽ നാട്ടിലെ ജനങ്ങളുടെ സർക്കാർ ആശുപത്രിയായിരുന്നു പുതിയിടം ഹോസ്പിറ്റൽ അദ്ദേഹത്തിന്റെ വേർപ്പാട് നാടിന്റെ വേദനയും നഷ്ടവുമാണ്. മികച്ച മിമിക്രി കലാകാരനും, വോളിബോൾ താരവും കൂടിയായിരുന്നു അദ്ദേഹം. മാത്രമല്ല പാലായുടെ സാമൂഹ്യക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന പൊതു പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ നാടിന്റെ ദുഃഖത്തോടൊപ്പം പങ്ക് ചേർന്ന് ടീം പത്തനംതിട്ടയും ആദരാജ്ഞലികൾ അർപ്പിക്കുന്നു. 🙏
@ ടീം പത്തനംതിട്ടക്ക് വേണ്ടി, എബിൻ വാഴൂർ


