അടൂർ – പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വാദ്യോപകരണം നൽകുന്നതിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കലാമേഖലയിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കണം. കലാകാരന്മാർ ലഹരി വിരുദ്ധ സന്ദേശത്തിന്റെ വക്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ രജിസ്റ്റേഡ് ഗ്രൂപ്പുകൾക്കാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, വൈസ് പ്രസിഡന്റ് ശ്രീജ കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ റോഷൻ ജേക്കബ്, ഡി ജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ പി സന്തോഷ്, സെക്രട്ടറി രജീഷ് ആർ നാഥ് എന്നിവർ പങ്കെടുത്തു.

ചിത്രം: പറക്കോട്
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ കലാകാരന്മാർക്കുള്ള വാദ്യോപകരണങ്ങൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്യുന്നു


