സന്നിധാനം മാസികയ്ക്ക് പുതിയ ഓഫീസ്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവനന്തപുരം – തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുഖ മാസികായ ‘സന്നിധാനത്തിന്’ പുതിയ ഓഫീസ് . തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോട് ചേർന്നാണ് സന്നിധാനം മാസികയ്ക്കായി പുതിയ ഓഫീസ് ഒരുങ്ങിയത്. ഓഫീസിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് നിർവ്വഹിച്ചു . ബോർഡ് അംഗം അഡ്വ. എ. അജികുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ സന്നിധാനം ചീഫ് എഡിറ്ററും പ്രശസ്ത സാഹിത്യകാരനുമായ വി. മധുസൂദനൻ നായർ മുഖ്യ അതിഥിയായിരുന്നു. സന്നിധാനം മാസികയുടെ ആധുനീകരണത്തിന്റെ ഭാഗമായാണ് പുതിയ ഓഫീസ് ഒരുക്കിയത്. ഓഫീസിൽ ചീഫ് എഡിറ്റർ, സന്നിധാനം മാനേജർ എന്നിവർക്ക് പ്രത്യേകം മുറികളുണ്ട്. മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ആത്മീയ മാസികകളിൽ ഒന്നാണ് സന്നിധാനം. താരുവിതാംകൂർ ദേവസ്വം ബോർഡിന്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സന്നിധാനം പുതിയ കെട്ടിലും മട്ടിലും വായനക്കാരിലേക്കെത്തും. അതിന് മുന്നോടിയായാണ് ഓഫീസ് ഒരുക്കിയത്. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ബിന്ദു, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം കമ്മീഷണർ (ഇൻ ചാർജ്) ഇന്ദുകുമാരി, ദേവസ്വം അക്കൗണ്ട് ഓഫീസർ ദീപ, സന്നിധാനം മാനേജർ വിഭൂ പിരപ്പൻകോട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *