പുല്ലാട്: വിമാന അപകടത്തിൽ അന്തരിച്ച രഞ്ജിത ജി നായരുടെ ഭവനത്തിലെത്തി മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ്, അടൂർ ഭദ്രാസനധിപൻ മാത്യുസ് മാർ സെറാഫിം എപിസ്കോപ്പ എന്നിവർ പ്രാർത്ഥനകൾ അർപ്പിച്ചു. രഞ്ജിതയുടെ കുടുംബത്തെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെയും സഭയുടെയും ഉത്തരവാദിത്തമാണെന്നും രഞ്ജിതയുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും പിന്തുണയും നൽകാൻ മാർത്തോമ്മാ സഭ ഒരുക്കമാണെന്നും ജോസഫ് മാർ ബർന്നബാസ് പറഞ്ഞു. സഭാ അൽമായ ട്രസ്റ്റി അൻസിൽ കോമാട്ട്, റവ ദാനിയേൽ വർഗീസ്, സഭ കൗൺസിൽ അംഗം തോമസ് കോശി, മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബിനോയ് ഡാനിയേൽ, എന്നിവർക്കൊപ്പമാണ് സഫ്രഗൻ മെത്രാപ്പോലീത്താ എത്തിയത്.


ഫോട്ടോ: രഞ്ജിതയുടെ ഭവനത്തിൽ എത്തിയ മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ ഡോ ജോസഫ് മാർ ബർന്നബാസ്, അടൂർ ഭദ്രാസനധിപൻ മാത്യുസ് മാർ സെറാഫിം എപിസ്കോപ്പ, അൻസിൽ കോമാട്ട് എന്നിവർ സന്ദർശിച്ചപ്പോൾ.
What do you feel about this post?
Like
Love
Happy
Haha
Sad

