കടമ്മനിട്ട : നൂറ്റാണ്ട് പഴക്കമുള്ള മരമുത്തശ്ശിയെ ലോകപരിസ്ഥിതി ദിനത്തിൽ ആദരിച്ച് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയും കടമ്മനിട്ട ഗവ .ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റും വ്യത്യസ്തത പുലർത്തി.n നൂറു വർഷത്തിൽ അധികം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു.
ശാസ്ത്രവേദി ജില്ലാ കമ്മറ്റിയും കടമ്മനിട്ട ഗവ.ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റും സംയുക്തമായി പരിസ്ഥിതിദിനം ആചരിച്ചു.പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം പ്രസ്ക്ലബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി.കെ സൈമൺ അദ്ധ്യക്ഷത വഹിച്ചു.മികച്ച മട്ടുപ്പാവ് കൃഷി സംസ്ഥാന അവാർഡ് ജേതാവ് പ്രിയ P.നായർ മുഖ്യസന്ദേശം നൽകി. ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ ശാസ്ത്ര ക്വിസിന് നേതൃത്വം നൽകി. സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് സബീർ, ആദിശങ്കരൻ , നന്ദജ M നായർ, സ്കൂൾ പ്രിൻസിപ്പൽ ഗീതാകുമാരി PV, പ്രഥമധ്യാപിക ശ്രീലതR,അധ്യാപകരായ ജവഹർ ജമീൽ, ജിൻസ് ജോസഫ്, പ്രസന്ന കുമാർ ശാസ്ത്രവേദി ഭാരവാഹികളായ ചേതൻ കൈമൾമഠം, ബിജു മലയിൽ, മനോജ് ഡേവിഡ് കോശി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ട് പരിസ്ഥിതി സൗഹ്യദ സന്ദേശത്തിൽ പങ്കാളിയായി.



