റിപ്പബ്ലിക് സദസിന്റെ ഭാഗമായി വിജ്ഞാനസദസും പ്രതിഭകളെ ആദരിക്കലും നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായി കുമ്പഴ YMA ഗ്രന്ധശാലയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനസദസും പ്രതിഭകളെ ആദരിക്കലും നടത്തി . ശ്രീ പി എസ് മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കവിയും, അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ശ്രീ പി എസ് മനോജ്കുമാർ, ചലച്ചിത്രനടിയും പത്തനംതിട്ട CENTER FOR ADVANCED STUDIES ലക്ച്ചറുമായ ഡോ. കല്പന കെ നായർ എന്നിവരെ ആദരിച്ചു. ഗ്രന്ധശാല പ്രസിഡന്റ് കെ പി സുഗതൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജി രാധാകൃഷ്ണൻ നായർ ജോയിന്റ് സെക്രട്ടറി രാഘുനാഥൻ ഉണ്ണിത്താൻ, നിർവ്വാഹക സമിതി അംഗം സ്റ്റീഫൻ മുതിർന്ന അംഗങ്ങളായ കെ കെ ബാലൻ, കെ ജി ജഗദംബ എന്നിവർ പങ്കെടുത്തു. നേരെത്തെ വായനയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അക്ഷര കരോൾ ഗ്രന്ഥശാല അംഗങ്ങളുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി . MDLP സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് ചിത്രരചന, പദ്യപാരായണം, ക്വീസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *