ഞാൻ കണ്ട കെ.കെ നായർ സാർ ; ആറാം ഭാഗം

Kerala Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട – സമകാലിക ജനപ്രതിനിധികളുടെ പ്രവർത്തികൾ കാണുമ്പോൾ, അറിയാതെ കെകെ നായർ സാറിനെ ഓർത്തുപോയി എന്ന് അദ്ദേഹത്തെ അടുത്തറിയാമായിരുന്ന വിവരാവകാശ പ്രവത്തകൻ റഷീദ് ആനപ്പാറ. അദ്ദേഹം കുറച്ചു ദിവസങ്ങളായി എഴുതുന്ന നായർ സാറിനെക്കുറിച്ചുള്ള കുറിപ്പുകൾ ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്നതിന്റെ പാഠമാണ്. ആറാം ഭാഗത്ത് റഷീദ് എഴുതുന്നു..

വഞ്ചനയിലൂടെ ജനപ്രതിനിധി ഒന്നും നേടിയെടുക്കരുത് എന്നതിന്റെ ഒരു ഉദാഹരണമാണ് കെ.കെ. നായർ സാർ. അദ്ദേഹം വഹിച്ച എംഎൽഎ പദവിയെ അദ്ദേഹം വഞ്ചിച്ചിട്ടില്ല… അദ്ദേഹം വേറെ ആരെയും വഞ്ചിച്ചിട്ടില്ല…. പക്ഷെ അദ്ദേഹത്തെ വഞ്ചിച്ച ഒരുപാട് പേരുണ്ട്…. അവർ എവിടെയും എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം…. അവർ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ തന്നെ പാതിവഴിയിൽ വച്ച് എല്ലാം നഷ്ടപ്പെട്ട് ഇരിക്കേണ്ട ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കെ കെ നായർ സാർ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ നന്മയാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ❤️

കെ.കെ.നായർ തന്റെ കുടുംബത്തിലെ ആരെയും തന്റെ സ്വാധീനമുപയോഗിച്ച് സർക്കാർ ജീവനക്കാരാക്കാനോ പിൽക്കാല പിൻഗാമിയോ, ജനപ്രതിനിധിയാക്കാനോ ശ്രമിച്ചിട്ടില്ല. ചെറുതായി കെ കെ നായർ സാർ ഒന്ന് വിചാരിച്ചിരുന്നെങ്കിൽ തന്റെ കുടുംബത്തിലെ മുഴുവൻ പേരെയും ആ കാലത്ത് സർക്കാർ ജീവനക്കാരാക്കാമായിരുന്നു. പല ഉന്നത പദവികളിലും ഇരുത്താമായിരുന്നു. അദ്ദേഹം അത് ചെയ്തില്ല.

എന്റെ നാട്ടിലും ചില കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും എംഎൽഎമാരും ഒക്കെ ഉണ്ടായിരുന്നു. അവരെ ഞാൻ കുറ്റപ്പെടുത്തുകയല്ല… അതിന്റെ പേരിൽ ആർക്കും വിഷമവും തോന്നരുത്.. എന്നോട് വെറുപ്പും തോന്നരുത്… അവരൊക്കെ അവർക്ക് ശേഷം ഭാര്യയെയും മക്കളെയും കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും എംഎൽഎമാരും ഒക്കെ ആക്കിയിട്ടുണ്ട്…. കെ.കെ.നായർ എന്ന രാഷ്ട്രീയ നേതാവ് രാഷ്ട്രീയപരമായി തന്റെ കുടുംബത്തിലെ ആരെയും തന്റെ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്നില്ല. കഴിഞ്ഞദിവസത്തെ പോസ്റ്റിൽ ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തിന്റെ ജീവിതം കുടുംബത്തിനു വേണ്ടി ആയിരുന്നില്ല. ഈ നാടിനു വേണ്ടി മാത്രമായിരുന്നു….!!

@ റഷീദ് ആനപ്പാറ

Leave a Reply

Your email address will not be published. Required fields are marked *