ചെങ്ങന്നൂർ – കൊല്ലക്കടവിൽ ഇന്ന് വെളുപ്പിനെ അഞ്ചുമണിക്ക് ആണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കൊല്ലകടവ് ആഞ്ഞിലിച്ചുവട് കനാലിലേക്ക് മറിഞ്ഞു പത്ര വിതരണക്കാരനായ കൊല്ലകടവ് സ്വദേശി രാഹുലാണ്(20) ആണ് മരണപ്പെട്ടത്. വെളുപ്പിന് മദ്രസയിൽ പോകുന്ന കുട്ടികളാണ് ബൈക്ക് കനാലിൽ കിടക്കുന്ന വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചത്. നാട്ടുകാരെത്തിയപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.



