പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.
*സംരംഭകരെ ആവശ്യമുണ്ട്
പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്. ജില്ലയിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത് മെയ് 25ന് നുമ്പ് ജില്ലാ മിഷനിൽ സമർപ്പിക്കണം. ഫോൺ . 0468 2221807
*ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഒരു വർഷം, ആറുമാസം, മൂന്നു മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിൽ ഇന്റേൺഷിപ്പോടെ റെഗുലർ /പാർടൈം ബാച്ചുകളിലാണ് പ്രവേശനം. യോഗ്യത -എസ്എസ്എൽസി , പ്ലസ് ടു, ബിരുദം. ഫോൺ: 7994926081.
*പരീക്ഷാ തീയതികളിൽ മാറ്റം
സ്കോൾ കേരള മെയ് 20,21 തീയതികളിൽ നടത്താനിരുന്ന ഡിസിഎ കോഴ്സ് പത്താം ബാച്ച് തിയറി പരീക്ഷ മാറ്റിവച്ചു. മെയ് 20 ലെ പരീക്ഷ മെയ് 31ന് രാവിലെ 10 മുതൽ 12.30 വരെയും 21 ലെ പരീക്ഷ 31ന് ഉച്ചയ്ക്ക് രണ്ടുമുതൽ 3.30 വരെയും നടക്കും. പ്രായോഗിക പരീക്ഷ മെയ് 27,28,29, 30 തീയതികളിൽ നടക്കും. മെയ് 16 മുതൽ ഹാൾടിക്കറ്റ് ലഭിക്കും. വെബ് സൈറ്റ് :www.scolekerala.org
*ഐ ലൈയ്ക്ക് കോഴ്സിൽ പ്രവേശനം
കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഐ ലൈയ്ക്ക് കോഴ്സിൽ പ്രവേശനം ആരംഭിച്ചു. 120 മണിക്കൂർ ദൈർഘ്യമുള്ള സെന്റർ ഓറിയന്റഡ് സെൽഫ് ലേർണിങ് ഓൺലൈൻ കോഴ്സുകളാണ് ഐ ലൈയ്ക്ക്. പ്രോഗ്രാമിങ് ലാംഗ്വേജുകൾ, ഫിനാൻസ്, മാർക്കറ്റിങ്, ഡേറ്റ എൻട്രി, മൾട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈൻ, എഞ്ചിനീയറിങ് തുടങ്ങി കോഴ്സുകളാണുള്ളത്. ഫോൺ : 95495999688.
*വിമുക്തഭടന്മാർക്ക് അവസരം
പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലയിൽ സിവിൽ ഡിഫൻസ് കോറിൽ അംഗമായി പ്രവർത്തിക്കാൻ താൽപര്യമുളള വിമുക്തഭടന്മാർ മെയ് 31 നുളളിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2961104.
*സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടർ എന്നിവയുടെ ഇൻസ്റ്റലേഷൻ, ഫയർ അലാറം സർവീസിംഗ് കോഴ്്സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ : 04682 992293, 04682 270243, 8330010232.
*ദേശീയ ലോക് അദാലത്ത് ജൂൺ 14ന്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂൺ 14ന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി , തിരുവല്ല, റാന്നി, അടൂർ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത.് ജില്ലയിലെ വിവിധ ദേശസാൽകൃത- സ്വകാര്യ ബാങ്കുകൾ, കോടതിയുടെ പരിഗണനയിലില്ലാത്തവ, ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നൽകിയവ, കോടതിയുടെ പരിഗണനയിലുള്ള സിവിൽ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ, മോട്ടർ വാഹന അപകട തർക്കപരിഹാര കേസുകൾ, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്, രജിസ്ട്രേഷൻ വകുപ്പ്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് മുമ്പാകെയുളള കേസുകൾ, കുടുംബകോടതിയിലുള്ളവ എന്നിവ പരിഗണിക്കും. വിവരങ്ങൾക്ക് അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോൺ – 0468 2220141.
*മത്സ്യകർഷക അവാർഡ്
മത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകർഷകൻ, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കർഷകൻ , അലങ്കാര മത്സ്യ കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകൻ , മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ – സഹകരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രൊമോട്ടർ, മികച്ച പ്രോജക്ട് കോർഡിനേറ്റർ, മത്സ്യവകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ, മികച്ച ജില്ല എന്നിവയ്ക്കാണ് അവാർഡ്. അവസാന തീയതി മെയ് 26. ഫോൺ: 0468 2967720.


