ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (14-05-2025) തുറക്കും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (14.05.2025) തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *