പത്തനംതിട്ട – ശബരിമലയിൽ ഇടവമാസ പൂജക്കായി ഇടവം 4, 5 (മെയ് 18, 19 ) തീയതികളിൽ ഭക്തർക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു ഭക്തർക്ക് ദർശനം നടത്താവുന്നതാണ് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു . ശബരിമല ദർശനത്തിനു രാഷ്ട്രപതി വരും എന്നുള്ള പ്രതീക്ഷയിൽ, സുരക്ഷ മുൻ നിർത്തിയാണ് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നത് ഒഴിവാക്കിയത് . ഈ ദിവസങ്ങളിൽ രാഷ്ട്രപതി എത്തില്ല എന്ന് അറിയിപ്പ് ലഭിച്ചു .


