രാഷ്ട്രപതിയുടെ ശബരിമല ദർശനം റദ്ദാക്കി ; വെർച്ചൽ ക്യൂ നിയന്ത്രണങ്ങൾ ഒഴിവാക്കി.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമലയിൽ ഇടവമാസ പൂജക്കായി ഇടവം 4, 5 (മെയ് 18, 19 ) തീയതികളിൽ ഭക്തർക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു ഭക്തർക്ക് ദർശനം നടത്താവുന്നതാണ് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അറിയിച്ചു . ശബരിമല ദർശനത്തിനു രാഷ്ട്രപതി വരും എന്നുള്ള പ്രതീക്ഷയിൽ, സുരക്ഷ മുൻ നിർത്തിയാണ് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നത് ഒഴിവാക്കിയത് . ഈ ദിവസങ്ങളിൽ രാഷ്ട്രപതി എത്തില്ല എന്ന് അറിയിപ്പ് ലഭിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *