കോട്ടയം – വർഗ്ഗീസ് മൂലൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ളത് പോലെ ഈ വർഷവും മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിൽ നേർച്ചഭക്ഷണം വിതരണം ചെയ്തു. വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടിൽ ഭക്ഷണം ആശീർവദിച്ച് നേർച്ചവിതരണം ഉദ്ഘാടനം ചെയ്തു.
വർഗ്ഗീസ് മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗ്ഗീസ് മൂലൻ, പത്നി ജെയിൻ വർഗ്ഗീസ്, മകൻ വിജയ് വർഗ്ഗീസ്, മാനേജർമാരായ ജെയിൻ പോൾ, നിഖിൽ പോൾ, സജിത്ത് സണ്ണി, മൂലൻസ് എക്സ്പോർട്സ്, മൂലൻസ് ഹൈപ്പർമാർട്ട് എന്നീ സ്ഥാപനങ്ങളിലെ സ്റ്റാഫുകളും, മലയാറ്റൂർ ന്യൂമാൻ അക്കാദമിയിലെ പ്രിൻസിപ്പാൾ ജോമിൻ തേക്കാനത്തും മറ്റു അദ്ധ്യാപകരും നേർച്ചഭക്ഷണം വിതരണംചെയ്യാൻ സന്നിഹിതരായിരുന്നു.


