ട്രെയിനിൽ യുവാവിന് അനക്കമില്ല ; യാത്രക്കാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോൾ മൃതദേഹം

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി – മുംബൈ എൽഎൽടി യിൽ നിന്ന് കേരളത്തിലേക്ക് വന്ന ട്രെയിനിനുള്ളിൽ യുവാവിന്റെ മൃതദേഹം. ലോക്മാന്യതിലക് ട്രെയിനിൽ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റെയിൽവേ സ്‌റ്റേഷനിലേക്ക് വന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോവയിൽ നിന്ന് കയറിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ സംശയം തോന്നി ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുവെന്ന് ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാർ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *