അംഗീകാരമില്ലാത്ത വ്യാജ പാരാമെഡിക്കൽ സ്ഥാപനങ്ങൾ വ്യാപകം : കുട്ടികൾക്ക് പാഴാക്കുന്നത് ലക്ഷങ്ങൾ

Health
Print Friendly, PDF & Email

ആറന്മുള: – സംസ്ഥാനമൊട്ടാകെ അംഗീകാരമില്ലാത്ത വ്യാജ പാരാമെഡിക്കൽ സ്ഥാപനങ്ങൾ വ്യാപകം. ഇത്തരം സ്ഥാപനങ്ങളുടെ കോഴ്‌സുകളിൽ ചേർന്ന് തട്ടിപ്പിന് ഇരയായി ഭാവിയും പണവും ഭാവിയും നഷ്ടപ്പെട്ടവർ നിരവധിയാണ്. ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി, നഴ്‌സിങ്, ഫിസിയോ തെറാപ്പി, ഓപ്പറ്റിയോമെട്രീ, ഫാർമസി, എക്‌സ്‌റേ ടെക്‌നിഷ്യൻ, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് ടെക്‌നിഷ്യൻ, ഡയാലിസിസ് ടെക്‌നിഷ്യൻ തുടങ്ങിയ കോഴ്‌സുകളാണ് ഒരു വർഷത്തെയും ആറും രണ്ടും മാസ കാലയളവിലുമെല്ലാം ഡിപ്ലോമ എന്ന പേരിൽ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നത്.

കേരളത്തിൽ പാരാമെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വിദേശത്തു പോകുന്നതിനും രജിസ്‌ട്രേഷൻ ആവശ്യമാണ്. കോഴ്‌സുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത രക്ഷിതാക്കളെയും കുട്ടികളെയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിദേശത്ത് ഉൾപ്പെടെ ജോലി വാഗ്ദാനം നൽകി കെണിയിലാക്കുന്നത്. കേരളത്തിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നതും.

എല്ലാ വർഷവും ജൂൺ, ജൂലായ്,ഓഗസ്റ്റ് മാസങ്ങൾ അടുപ്പിച്ചാണ്. സർക്കാർ പത്ര മാധ്യമങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിക്കുന്നത്. മൂന്ന് വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾകേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് വഴിയാണ് നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും പത്ര മാധ്യമങ്ങളിലൂടെയാണ് നൽകുന്നത്. കേരളത്തിൽ പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തുന്ന മറ്റു യൂണിവേഴ്‌സിറ്റികളൊന്നും നിലവിലുമില്ല. വിദേശത്തേക്ക് പോകാനായി ഇപ്പോൾ ഈ ഹൃസ്വകാല കോഴ്‌സുകൾ ഒന്നും പേടിച്ചിട്ടു ഒരു കാര്യവുമില്ല. നേഴ്സിംഗ് അടക്കമുള്ള മേഖലകളിൽ മിനിമം ബാച്ചിലർ ഡിഗ്രി ഉള്ളവർക്കേ ഗൾഫ് രാജ്യങ്ങളിൽ അടക്കം അതാത് രാജ്യങ്ങളിലെ മിനിസ്ട്രി മെഡിക്കൽ യോഗ്യതാ പരീക്ഷക്ക് അവസരമുള്ളൂ.. എന്നിരിക്കെ വ്യാപകമായ വ്യാജ യൂണിവേഴ്‌സിറ്റിയുടെ തട്ടിപ്പിന് ഇരയാകാതിരിക്കുക. എന്ത് പഠിക്കുന്നതും തിരഞ്ഞെടുക്കുന്നതിന് മുമ്പ് അറിവുള്ളവരുമായി ചർച്ച ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *