ആറന്മുള വിമാനത്താവള മിച്ചഭൂമിയിൽ കഞ്ചാവ് കൃഷി : അഞ്ചു വർഷം കഠിനതടവും 25000 രൂപ പിഴയും

Crime
Print Friendly, PDF & Email

കോഴഞ്ചേരി: ആറന്മുള വിമാനത്താവള മിച്ചഭൂമിയിൽ കൈയേറി താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 25000 രൂപ പിഴയും കോടതി വിധിച്ചു. വെണ്ണപ്പറ പാറയിൽ പൊടിയനെയാണ് ശിക്ഷിച്ചത്. അഞ്ചു കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തി പരിപാലിച്ചത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. ശ്യാംകുമാർ രജിസ്റ്റർ ചെയ്ത കേസിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ രാജീവ് ബി. നായർ അന്വേഷണം പൂർത്തിയാക്കി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എ്രസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ പി.ആർ. അനിൽകുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *