വിഷു ആഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ അങ്ങ് ലണ്ടനിലും.

World
Print Friendly, PDF & Email

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും, കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വർണാഭമായ ചടങ്ങുകളോടെ നടന്നു. കെന്റിലെ റോചെസ്റ്റർ എന്ന സ്ഥലത്തുള്ള അമ്പലത്തിൽ വച്ചാണ് വിഷു, ലണ്ടനിലെ മലയാളികൾ ആഘോഷിച്ചത്. വിഷുക്കണി, എല്ലാവർക്കും വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവ വിഷു ആഘോഷങ്ങൾക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങൾ അവരവരുടെ വീടുകളിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യവട്ടങ്ങൾ ആയിരുന്നു വിഷു സദ്യക്കായി വിളമ്പിയത്.. എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് ധന്യമായ ചടങ്ങായി ഇത് മാറി. തദ്ദേശീയരായ സുഹൃത്തുക്കൾ അടക്കം വിഷു സദ്യയിൽ പങ്കുചേർന്നത് അപൂർവ്വതയായി. വിഷു ആഘോഷങ്ങൾക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി മലയാളികൾ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.

ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. ലോകമാകെയുള്ള മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം വിഷു ആഘോഷിക്കുന്നു. അതാത് രാജ്യത്തിന്റെ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് സ്വന്തം നാടിന്റെ സംസ്കാരവും, ആഘോഷങ്ങളും മറുനാടുകളിലും അവർ വിപുലമായിത്തന്നെ ആഘോഷിക്കുന്നു. തെക്കേയിന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മേടമാസ പിറവി പല പേരുകളിലായി ആഘോഷങ്ങൾ നടക്കുന്നുണ്ട്. പ്രവാസ ലോകത്തും അവരെല്ലാം അത് വിപുലമായി ആഘോഷിക്കപ്പെടുന്നു. നമ്മുടെ മണ്ണിലെ കൃഷി, വിളവെടുപ്പ് എന്നതിനോടൊക്കെ അനുബന്ധിച്ചു, നല്ല വിളവ് നൽകിയതിന് ദൈവത്തിനു സമർപ്പിക്കുന്ന കാണിക്കയായാണ് വിഷു അടക്കമുള്ള ആഘോഷങ്ങൾ മലയാളികൾ സന്തോഷപൂർവ്വം ആഘോഷിച്ചിരുന്നത്. ഇന്ന് കൃഷിയും, വിളവെടുപ്പും നാമമാതമായെങ്കിലും പരമ്പരാഗതമായി തുടരുന്ന ആചാരങ്ങളിലൂടെ നാടിന്റെ സാംസ്കാരികതയും, പൈതൃകവും നിലനിർത്താൻ മലയാളികൾ ശ്രദ്ധിക്കുന്നു. മലയാളികൾ ഉള്ള ഇടങ്ങളിലെല്ലാം ഈ സാംസ്കാരിക ആഘോഷങ്ങൾ നടക്കുന്നു.

ടീം പത്തനംതിട്ടക്ക് വേണ്ടി,
ഇംഗ്ലണ്ടിൽ നിന്ന് ജിനോദ് കുമാറിനൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *