കോന്നി – കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോണിന്റെ നേതൃത്വത്തിലും ഇസാഫ് ബാങ്കിന്റെയും, സെൻ്റ് ജോർജ് ഹൈസ്കൂൾ ഊട്ടു പാറയുടെ സഹകരണത്തിലും 10, പ്ലസ് 2 റിസൽട്ട് കാത്തിരിക്കുന്ന കുട്ടികൾക്കുവേണ്ടി കരിയർ ഗൈഡൻസ് & ലൈഫ് സ്കിൽ ക്ലാസ്സ് 2025 ഏപ്രിൽ 16 ബുധൻ 9.30 ന് ഊട്ടുപാറ സെന്റ് ജോർജ്ജ് ഹെസ്കൂളിൽ നടത്തപ്പെടുന്നു.

ഫാ. ജോർജ്ജ് ഡേവിഡ് (വികാരി കോന്നി സെന്റ് ജോർജജ് ഓർത്തഡോക്സ് മഹാ ഇടവക ) അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ബഹു കോന്നി MLA അഡ്വ. കെ. യു. ജനീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് മാത്രം . വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ എന്ത് പഠിക്കണം എത്ര സമയം കൊണ്ട് കുറഞ്ഞ ചിലവിൽ പഠനം പൂർത്തിയാക്കി വിദേശത്തും , സ്വദേശത്തും ലഭ്യമാകുന്ന ധാരാളം തൊഴിൽ അവസരങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.ഇന്നത്തെ കാലഘട്ടത്തിൽ തൊഴിൽ സാധ്യതയുള്ള ന്യൂജൻ കോഴ്സുകളെ പറ്റിയും പ്ലസ്ടുവിന് ശേഷം ഏതെല്ലാം മേഖലകളിലേക്കാണ് കുട്ടികളുടെ കഴിവുകൾക്ക് അനുസരിച്ച് പുതിയ പഠനം നടത്തേണ്ടത് എന്നതിനെപ്പറ്റിയും വിവിധ മേഖലകളിലെ പ്രാഗൽഭ്യം തെളിയിച്ച കരിയർ ഗൈഡൻസ് വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.


