തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ, തണ്ണിത്തോട് ബഥേൽ മാർത്തോമ്മ സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സഹകരണത്തിൽ സോണുകളിലെ വിവിധ ദേവാലയങ്ങളിൽ നടത്തിവരുന്ന “ലഹരി വിരുദ്ധ ബോധവൽക്കരണം ” SAY NO TO DRUGS ” ക്യാമ്പയിന്റെ രണ്ടാമത്തേ മീറ്റിംഗ് തണ്ണിത്തോട് ബഥേൽ മാർത്തോമ്മാ ഇടവകയിൽ വെച്ച് നടന്നു . ഇടവക വികാരി റവ.ആൻ്റോ അച്ചൻകുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ്ഗ് കെ സി സി സോൺ വൈസ് പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് സുനിൽകുമാർ ജി ( പ്രിവന്റീവ് ഓഫീസർ ) (ഗ്രേഡ്) എക്സൈസ് റേഞ്ച് ഓഫീസ് കോന്നി നേതൃത്വം നൽകി. ജോയിക്കുട്ടി ചേടിയത്ത്, ആതിര,പ്രിൻസ് ഫിലിപ്പ്, ലീലാമ്മ മത്തായി, എൽ.എം. മത്തായി, അനീഷ് തോമസ്, റൂബി സ്കറിയ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ജ എൽ എം മത്തായി ചൊല്ലി കൊടുത്തു.

Photo caption . കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ തണ്ണിത്തോട് ബഥേൽ മാർത്തോമ്മ സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സഹകരണത്തിൽ നടത്തിവരുന്ന “ലഹരി വിരുദ്ധ ബോധവൽക്കരണം ക്യംപെയിനിൽ കെ സി സി ട്രഷറർ എൽ എം മത്തായി ലഹരി വിരുദ്ധ പ്രതിഞ്ജചൊല്ലി കൊടുക്കുന്നു.


