“കിക്ക് ഡ്രഗ്’ : പത്തനംതിട്ട ജില്ലയിൽ വിവിധ പരിപാടികൾ

Pathanamthitta

പത്തനംതിട്ട – കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ‘കിക്ക് ഡ്രഗ്’ ന്റെ ഭാഗമായി ഏപ്രിൽ 30 വരെ കായിക മത്സരങ്ങൾ , ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം എന്നിവ ജില്ലയിൽ സംഘടിപ്പിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി. സംസ്ഥാന തലത്തിൽ മെയ് അഞ്ചു മുതൽ മെയ് 20 വരെയാണ് കിക്ക് ഡ്രഗ്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന വിളംബര റാലിക്ക് അടൂർ, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

അവലോകന യോഗം കല്കടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സ്‌ക്രീൻ അഡിക്ഷനും ലഹരി വ്യാപനവും തടയാൻ ഭരണകൂടം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ജോൺ എബ്രഹാം പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ മിനി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ കോർ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കലക്ടർ കൺവീനറും എം പിയും എം എൽ എ മാരും രക്ഷാധികാരികളുമാണ്. നിയോജക മണ്ഡലങ്ങളിൽ സംഘടന സമിതി രൂപീകരിക്കും. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽ കുമാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം അഡ്വ രഞ്ചു സുരേഷ്, എഎസ്പി ആർ ബിനു, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽജിത്, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *