മുട്ടാർ – ജബൽപൂരിൽ ക്രൈസ്തവർ സമാധാനപരമായി നടത്തിയ തീർത്ഥാടന യാത്രക്ക് നേരെ ബജരംഗദൾ നടത്തിയ ആക്രമണത്തിൽ പ്രാധാനമന്ത്രി അടിയന്തരമായി ഇടപ്പെടണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, യുഡിഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ തോമസ്കുട്ടി മാത്യു ചീരംവേലിൽ ആവിശ്യപ്പെട്ടു.
രാജ്യത്തെ ക്രൈസ്തവ വൈദീകർക്കും വിശ്വാസികൾക്കും എതിരേ നടക്കുന്ന ആക്രമണത്തെ കേരളാ കോൺസ് മുട്ടാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അപലപിച്ചു. മുട്ടാറ്റിൽ കേരളാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം തോമസ് കുട്ടി മാത്യു ചീരംവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് സി.ജോസഫ് ചിറയിൽ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്തംഗം ബിൻ സി ഷാബു, സ്റ്റീഫൻ സി ജോസഫ് ചിറയിൽ പറമ്പിൽ , മാത്യു എം വർഗീസ് മുണ്ടയ്ക്കൽ, ജോർജ് തോമസ് മണലിൽ ചാച്ചപ്പൻ മാവേലിത്തുരുത്തേൽ, ജോർജ് മാത്യു സ്രാമ്പിക്കൽ, ബാബു പാക്കള്ളി, സേവ്യർ കുട്ടി മോളിപ്പടവിൽ ,ജോസഫ് തോമസ് ശ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.


