വിഷു പ്രമാണിച്ചു ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി കൊടുക്കാനായി 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – വിഷു പ്രമാണിച്ചു സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണം ചെയ്യാനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചമുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തോളം പേർക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തിക്കും.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാരാണ് നൽകേണ്ടത്. ഇതിനുവേണ്ട 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെന്നും ഈ വിഹിതം കേന്ദ്രസർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്നതെന്നു മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *