കത്തോലിക്കാ സഭയുടെ പള്ളികളിൽ സർക്കാരിനെതിരെ സർക്കുലർ വായിച്ചു

Kerala Thrissur

തിരുവനന്തപുരം : പിണറായി സർക്കാരിനെതിരെ മദ്യനയത്തിലും ക്രൈസ്തവ സമുദായത്തിനുളള ആനുകൂല്യങ്ങളുടെ കാര്യത്തിലും പരസ്യ വിമർശനവുമായി കത്തോലിക്ക സഭ. ലഹരി വിൽപ്പന സർക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് എന്നും മദ്യവിരുദ്ധ ഞായറിൻറെ ഭാഗമായി പള്ളികളിൽ വായിച്ച സർക്കുലർ ആരോപിക്കുന്നു. സമുദായത്തിനുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായാരോപിച്ച് കോഴിക്കോട്ട് അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് താമരശേരി രൂപതയും പ്രഖ്യാപിച്ചു.

കേരളത്തിൽ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടവും ലഹരിക്കടിമകളായവരുടെ അക്രമങ്ങളും വലിയ ചർച്ചയാവുകയും ഇതിനെതിരെ സർക്കാർ കർശന നടപടി പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് മദ്യ നയത്തെ മുൻനിർത്തി ഈ വിഷയത്തിൽ സർക്കാരിന്റെ്‌ ആത്മാർത്ഥതയെ കത്തോലിക്ക സഭ ചോദ്യം ചെയ്യുന്നത്. തുടർഭരണം നേടിവരുന്നവർക്ക് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ സർക്കുലർ ആരോപിക്കുന്നു. ഐടി പാർക്കുകളിലെ പബും ബ്രൂവറിക്ക് അനുമതിയും ഉൾപ്പടെയുളള നീക്കങ്ങളെ ഉൾപ്പടെ വിമർശിച്ച സർക്കുലർ പളളികളിൽ കുർബാനയ്ക്കിടെ വായിച്ചു.

സർക്കാരിൻറെ തന്നെ ‘അമൃതം ആരോഗ്യം’ പദ്ധതിയിൽ പത്തുലക്ഷത്തിലധികം പേർ പുകയില ഉപയോഗം വഴിയുള്ള രോഗങ്ങൾക്ക് ചികിത്സ തേടിയെന്നും രണ്ടാംഘട്ടത്തിൽ 27ലക്ഷം പേർക്ക് ചികിത്സ നൽകാനുള്ള ലക്ഷ്യവും ലഹരി ഉപയോഗ കാര്യത്തിൽ കേരളം എവിടെ എത്തിയെന്നതിന്റെ‌ സൂചനയാണെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *