കോന്നി നിയോജകമണ്ഡലത്തില്‍ 2023ലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലും, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആദരിച്ചു. ഇതോടൊപ്പം വിവിധ സര്‍വകലാശാല പരീക്ഷകളില്‍ റാങ്ക് ലഭിച്ച വിദ്യാര്‍ഥികളെയും, പിഎസ്സി പരീക്ഷയില്‍ ഒന്നും രണ്ടു റാങ്ക് നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മന്ത്രി ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ നാളെ ലോകത്തിനു മാതൃകയായി മാറേണ്ടവരാണെന്ന് മന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നി നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചു നടപ്പാക്കിയ ഉയരെ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളെ ആദരിച്ചത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. നവനീത്, പ്രീജ രമേശ്, ടി.വി. പുഷ്പവല്ലി, രാജഗോപാലന്‍ നായര്‍, രവി കല എബി, പി.ആര്. പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന സനല്‍, കോന്നി. എഇഒ സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.


