കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ സമ്മേളനവും ലഹരിവിരുദ്ധ കൂട്ടായ്മയും കോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വെച്ച് നടന്നു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് സമ്മേളനം ഉദ്ഘടനം ചെയ്തു. യോഗത്തിൽ കോന്നി സെൻ്റ് ജോർജ് മഹാ ഇടവക വികാരി ഫാദർ ജോർജ് ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു . യോഗത്തിൽ ഫാദർ സിനോയ് ടി തോമസ്, ഫാദർ ടിജു തോമസ്, റവ ജോമോൻ ജെ , ഫാദർ അഖിൽ മാത്യു സാം, ഫാദർ ബിബിൻ ബിജോയ്, റവ എൽവിൻ ചെറിയാൻ ഏബ്രഹാം, റവ രാജീവ് ഡാനിയേൽ, ഫാദർ ജോൺ ഫിലിപ്പോസ്, റവ സജു തോമസ്, റവ ഷാജി കെ ജോർജ്, ഫാദർ ഒ എം ശമുവേൽ, കെസിസി കോന്നി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ മാത്യുസൺ പി തോമസ് ചൊല്ലി കൊടുത്തു.

Photo caption.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ സമ്മേളനവും ലഹരിവിരുദ്ധ കൂട്ടായ്മയും കോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വെച്ച് നടന്നപ്പോൾ ലഹരി വിരുദ്ധ പ്രതിഞ്ജ സോൺ സെക്രട്ടറി മാത്യുസൺ പി തോമസ് ചൊല്ലി കൊടുക്കുന്നു.


