പന്തളം: മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന മാദ്ധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം 23 ന് നടക്കും. പിടി 341-ാം നമ്പരായി പ്രവർത്തിക്കുന്ന സംഘം വൈകിട്ട് 3.30ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ഓഫീസ് ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ജില്ലയിലെ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.


